Kerala
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച തേവലക്കര സ്കൂളിലെത്തി മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും. മിഥുന് ഷോക്കേറ്റ കെട്ടിടവും മന്ത്രിമാർ നേരിട്ട് കണ്ട് വിലയിരുത്തി.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മന്ത്രിമാര്‍ക്ക് വിശദീകരിച്ച് നല്കി. മിഥുന്റെ വീടും മന്ത്രിമാർ സന്ദർശിക്കും.
സർക്കാർ മരിച്ച വിദ്യാർഥിക്കൊപ്പമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. കുറ്റക്കാർക്കെതിരായ നടപടിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പ്രതികരിച്ചു.
ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാടാണ്. ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ല. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തുവന്നിരുന്നു. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്. സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് ഓർക്കണം.
ചർച്ചക്ക് വിളിച്ചത് മാന്യമായ നടപടിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.
District News
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്കു നേരെ എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കമെന്ന് ആവശ്യപ്പെട്ടാണു വഴുതക്കാടു വച്ചു മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ കാറിനുനേരരെ ചാടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി.